Sunday, 7 November 2010

മുല്ലപ്പൂക്കളുടെ പ്രണയനിശ്വാസം

കേരനിരകളാടും മനസ്സിന്‍ ഹരിത ചാരുതീരം
പുഴയോരം കളമേളം കവിത പാടും തീരം,
മനസ്സിന്‍ ഓര്‍മ്മകളുടെ വേലിയേറ്റം,
മറയാത്ത മായാത്ത കേരളപ്പിറവികള്‍ ‍..........




മലയാളത്തിന്റെ പിറവി,“കേരളാ ഡേവീണ്ടും ആ ദിവസം ആഘോഷിക്കുന്ന കേരളവും,ഇവിടുത്തെ പ്രവാസം എന്ന പറുദീസയില്‍ നിന്നുള്ള ആശംസകള്‍ ലോകം മുഴുവനും ഇമെയിലും ചാറ്റും,എസ്സ് എം എസ്സും മറ്റും ആയി പ്രവഹിക്കുന്നു.


രാവിലെ ഫെയിസ് ബുക്കില്‍ സി.എം.എസ്സ് കോളേജിന്റെ  പേജിലും ,മെംബെര്‍മാരുടെ  ഇടയില്‍ നിന്നും എല്ലാവരും ഓര്‍മ്മകളുടെ  വര്‍ഷങ്ങള്‍ പുറകോട്ടു പോയി.


രാവിലെ തന്നെ  ഗീതയുടെ ചാറ്റ്.........എന്റെ മനസ്സ് ഇപ്പൊ സി.എം.എസ്സ് കോളേജിലൂടെ നടക്കുകയാണ്. ആ കാലം ഒരിക്കലുംമറക്കില്ല,


മനസ്സില്‍ നിന്നു മാഞ്ഞു പോകില്ല, സപ്ന ...........നീ ഉണ്ടോ അവിടെ!!!!


മനസ്സിന്റെ  കോണില്‍ ഒളിഞ്ഞു  കിടന്നിരുന്ന ഒത്തിരി ഇത്തിരി ഓര്‍മ്മകള്‍ എല്ലാം ഒന്നൊന്നായി ഓടി എത്തി.......  കവിണി സാരിയുടുത്ത് കോളേജില്‍ എത്തിന്നു എല്ലാവരും. പൂക്കള മത്സരം, മുല്ലപ്പൂവിന്റെ മണം........




സപ്നേ എന്താ വിശേഷം ?? രാവിലെ ആകെ ഒരു ‘നോസ്റ്റാല്‍ജിയ’ ,കവിതയും കഥയും ,ഒക്കെക്കൂടി ആകെ  ഒരു തിങ്ങി വിങ്ങല്‍ .........ഗീതയുടെ വക.... എനിക്കും അതു തന്നെ, രാവിലെ  മുല്ലപ്പൂ കണ്ടതിന്റെ സങ്കടം‘........ ഞാനും


സങ്കടമോ?  എന്തേ???.......സപ്ന


എന്റെ ചാറ്റില്‍ മറുപടി ഒഴുകി എത്തി,പഴയ ഒരു മുഖം അതിനെ കൂടെ ഉയര്‍ന്നു  വരുന്നു.........


കോളേജില്‍ ആന്നോ....സപ്ന


അതെ.......


പറയൂ ,കേള്‍ക്കട്ടെ, ഏതു ക്ലാസ്സിലാ? എന്റെ കൂടെ ആയിരുന്നപ്പൊ  ആണോ?................. സപ്ന


അല്ല, ഇത് അതിനും മുന്‍പാണ്,പ്രീഡിഗ്രി,അന്നൊല്ലെ ആംബിള്ളാരോട് ഒരു  പേടിയും സംസാരിക്കാനുള്ള ഒരു ചമ്മലും ഇല്ല, അതുകാരണം നൊട്ടവും  മറ്റും മാത്രമേയുണ്ടായുള്ളു,


പറ പറ, കേള്‍ക്കട്ടെ.......സപ്ന,


എന്നെ സപ്പൂ എന്നെന്നും വിളിച്ചിരുന്ന ഗീത,അവളുടെ മനസ്സു തുറക്കാന്‍ എന്തെങ്കിലുമൊക്കെ  പറയാം എന്തൊ വിഷമം അവള്‍ക്കുള്ളതു പോലെ,എന്നും എന്തെങ്കിലും ,മനപ്രയാസവുമായി എന്റെ അടുത്തെത്തുന്ന  ഗീത, ഇന്നും എന്തൊ അവളേ  വിഷമിപ്പിക്കുന്നു .........


സപ്പൂനോടു കള്ളം പറയാന്‍ വയ്യ, അതുകൊണ്ടു പറയാം!!!


ധൈര്യമായി പറയൂ.ഗീത......പിന്നെ  ഒരു കാര്യം!!!!അതു സാരമില്ല,സത്യം സത്യം ആയിത്തന്നെ ഇരിക്കട്ടെ,സ്നേഹം ആദ്യം തോന്നുന്ന ആളിനെ


ഒരിക്കലും മറക്കില്ല,മനസ്സിന് ദൈവം അങനെ ഒരു ഭഗ്യം തന്നിട്ടുണ്ട്, കേള്‍ക്കാനുള്ള സന്തോഷം കൊണ്ടാണ്,സ്നേഹിക്കുന്നു എന്നറിയുന്നത് മനസ്സിനു നല്ലതാണ്‍,കേള്‍ക്കുന്നവര്‍ക്കും....പറയൂ. വേദനിക്കുന്ന ഗീതയുടെ മനസ്സ് അന്നാദ്യമായി എന്റെ മുന്നില്‍  തുറന്നു വെച്ചു................’ഞാന്‍ ആദ്യമായി സാരി ഉടുത്ത ദിവസം!മുല്ലപ്പൂ ചൂടാന്‍ മറന്ന എനിക്ക് ,ഒരു ചെറുപുഞ്ചിരിയോടെ  വെച്ചു നീട്ടിയ മുല്ലപ്പൂവിന്റെ പൊതിയുമായി എത്തിയ  കൂട്ടുകാരന്‍ .ആ വെള്ളപ്പൂക്കള്‍ എന്നും മനസ്സിന്റെ  കോണീല്‍ നേരിയ ഒരു  വേദന ഉണര്‍ത്തിയിരുന്നു.ഒരിക്കലും എന്റെ മനസ്സില്‍ നിന്നും മായാതെ കിടന്നു ആ ചെറുപുഞ്ചിരിയുടെ കൂടെ എവിടെ മറന്ന ഒരു മുഖം......മുല്ലപ്പൂക്കള്‍ എനിക്കു നേരെ നീട്ടുന്ന കൈകള്‍ മനസ്സില്‍ എന്നു മായാതെ നിന്നിരുന്നു,അന്നും ഇന്നും. 


കുറ്റബോധമാണോ,നഷ്ടപ്പെടലിന്റെ വേദനയാണോ എന്നും അറിയില്ല!പിന്നെ അയാള്‍ കോട്ടയതെ വലിയ പണക്കാരനായ ബിസിനെസ്സുകാരന്റെ മകന്‍ ,ഞാനൊ ഒരു ഇടത്തരം കൂടുംബത്തില്‍ നിന്ന്.അതൊരൊറ്റ കാരണത്താല്‍ ഞാന്‍ ആ പുഞ്ചിരി കണ്ടില്ല എന്നു നടിക്കാന്‍ തുടങ്ങി.പക്ഷെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു നിശബ്ദ പ്രണയം എന്നും ഉണ്ടായിരുന്നു . ഒരിക്കലും നടക്കില്ല എന്നറിയാം. അതുകൊണ്ട്എന്നാലും  ഈ  പ്രത്യേക സൌഹൃദം കോളേജ് കഴിയും വരെയും ഉണ്ടായിരുന്നു.പിന്നീട് അന്നത്തെ കാലം അല്ലെ, പിന്നീടങ്ങോട്ട് ഒരു വിധത്തിലും, യാതൊരു വിവരങ്ങളും കൈമാറിയിട്ടില്ല.




പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ നിന്നു വന്ന എനിക്ക് അത്രപെട്ടെന്ന് ആണ്‍കുട്ടികളോടു സംസാരിക്കാന്‍ സാധിച്ചില്ല, എന്നാല്‍ എല്ലാവരും ആയി കൂട്ടായി. വന്ന ഉടനെ നടന്ന ഇലെക്ഷന്‍ തയ്യാറെടുപ്പുകള്‍  ആയി...... . എസ്സ് എഫ്ഫ് ഐ യുടെ പാനലില്‍ മത്സരിക്കാനായി.ഞങ്ങളുടെ ക്ലാസ്സിലെ രാജേഷ് തയ്യാറായി.എന്റെ കൂടെയുള്ള പെണ്‍കുട്ടികള്‍ എല്ലാവരും തന്നെ,രാജേഷിനോടുള്ള കൂറു കാണിക്കാന്‍ വൊട്ടുചോദിക്കാന്‍ ,നീയും,വിമലയും  ബിന്ദുവും ആശയും,വിനിത്തും,നേരത്തെ പറഞ്ഞിരുന്നു  വോട്ടു ചോദിക്കാന്‍ , ബി കോം,സയന്‍സ് ക്ലാസ്സുകളില്‍ രാജേഷിന്റെ  കൂടെ പോകാം  എന്ന് .എം എ ക്ക് പഠിക്കുന്ന സാലസിന്റെ  കൂടെ  എസ് എഫ് ഐ ക്കായി  തകര്‍പ്പന്‍ മത്സരം നടക്കുന്നു.നിങ്ങളെന്നെയും കൂടെ വലിച്ചു കൊണ്ടുപോയി!! നീ ഓര്‍ക്കൂന്നുണ്ടോ??.നടക്കുന്നതിനിടയില്‍  എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കിയോഎന്നു  വീണ്ടും മനസ്സില്‍ സംശയം.നിറയെ സംസാരിക്കാറുണ്ട് അതിനു ശേഷം,ക്ലാസ്സിലും അല്ലാതെയും, എന്നാല്‍ എന്തോ പറയാന്‍ മറന്നപോലെയുള്ള നൊട്ടം. മറന്നിട്ടും മറക്കാതെയുള്ള തിരിഞ്ഞു നോട്ടം ഒരിക്കലും തീര്‍ന്നിട്ടില്ല.നമ്മള്‍  എല്ലാവരും ഒരു  ഗാംങ്ങ് ആയിരുന്നു.


എപ്പൊഴും ഒന്നിച്ച്  നടക്കുന്ന കുറെപ്പേര്‍ .


എല്ലാ വര്‍ഷവും  പൂക്കളം മത്സരം പൊടി പൊടിക്കും. ഒരോ ക്ലാസ്സുകാരും മത്സരിച്ച് ഒരാഴ്ച മുന്‍പു തന്നെ  തയ്യാറെടുപ്പുകള്‍ തുടങ്ങുന്നു.ഇംഗ്ലീഷ് ലിറ്ററേച്ചര്‍  ഡിപ്പാര്‍ട്ട്മെന്റ്  ഗ്രൈറ്റ് ഹോളിന്റെ  അരികില്‍ ആയതു കൊണ്ട് വരുന്നവരും പോകുന്നവരും ആദ്യം കാണുന്നത് ഞങ്ങളുടെ പൂക്കളങ്ങള്‍ എല്ലാവര്‍ക്കും അവിടെത്തെന്നെ ഓരൊ ക്ലാസ്സിന്റെ മുന്‍പില്‍ വരച്ച്  കൊടുക്കുന്ന സ്ഥലങ്ങള്‍ . ജീവിന്റെയും  , ബിയുടെയും,എബി, സുധീര്‍ ,ബിജു, ഞാന്‍ ,സപ്ന, ബിന്ദു,ആശ,വിനിത്ത്,വിമല എന്നിവരെല്ലാം തന്നെ മുന്‍ നിരയില്‍ .തലേദിവസം  ക്ലാസ്സ് കഴിഞ്ഞ സമയത്ത് നിന്ന് ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് വരച്ചിട്ട  അത്തപ്പൂവിന്റെ ചിത്രം, ക്ലാസ്സ് കഴിഞ്ഞാണ്, വരക്കാന്‍ തുടങ്ങിയത്, അതുകൊണ്ട്  5 മണിക്കാണ്‍ തീര്‍ന്നത് അന്ന്............


നിങ്ങള്‍ വിട്ടോ , ഇനി താമസിച്ചാല്‍  ബസ്സ്  മിസ്സാവും, ജീവിന്റെ  ഓര്‍മ്മപ്പെടുത്തല്‍ ! . സപ്നക്കങ്ങു ദേവലോകത്തെത്തേണ്ടതാ!! 


ബിന്ദുവിനും  എനിക്കും കഞ്ഞിക്കുഴി വരെ മതി...... ഞങ്ങള്‍  പോട്ടെ, എല്ലാവരും ചേര്‍ന്ന് ബേക്കര്‍ ജംഗ്ഷനിലേക്കു നീങ്ങി. ഓരോ തിരിഞ്ഞുനോട്ടത്തിലും ആരൊ പുറകില്‍ വരുന്നതു പോലെ. ഇല്ല എന്റെ തോന്നലാവാം.......


പ്രീഡിഗ്രിക്ക് ചേര്‍ന്നതുമുതല്‍ എന്നെ പിന്തുടരുന്ന കണ്ണുകള്‍ ............ മറക്കാതെ എന്നെ ഓര്‍മ്മിപ്പിക്കുന്ന മുഖം, പരിചയമില്ലാത്ത മുഖം, എന്നാല്‍ മനസ്സില്‍ എവിടെയോ  നല്ല പരിചയം.


ഗീത നീ, എന്താ ഈ  തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത് ??? 


അവടെ മറ്റവനെ?....... സപ്നയുടെ പുച്ഛം.


നീ  വരുന്നുണ്ടോ ഒന്നിങ്ങോട്ട്, ചെന്നിട്ടു വേണം പൂക്കള്‍ വാങ്ങാന്‍ പോകാന്‍ ,ബിന്ദു........ ‘സായിപ്പ്  പോയിക്കാണുമോ,എന്റെ കര്‍ത്താവെ‘,പാക്കിസ്ഥാനില്‍ കുടുംബത്തിലെ ആരോ പോയിട്ടുള്ളതിനാല്‍  സ്വയം ‘സായിപ്പ്’ എന്നു വിശേഷിപ്പിക്കുന്ന ബിന്ദുവിന്റെ ഡ്രൈവര്‍ .


 മുല്ലപ്പൂ സന്ധ്യക്കെ എത്തുകയുള്ളു... സപ്ന,,,,,, വീണ്ടും ആ വാക്കിന്റെ  മുഴക്കത്തില്‍ വീണ്ടും ഞാന്‍ തിരിഞ്ഞു നോക്കി, ആരും തന്നെ ഇല്ല.


കഞ്ഞിക്കുഴിയില്‍ ബസ്സിറങ്ങി, ബിന്ദു ഇറഞ്ഞാല്‍ റോഡിലേക്കും ഞാനും സപ്നയും കൂടി ദേവലോകം  ഭാഗത്തെക്കും നടന്നു. കഥകള്‍ പറഞ്ഞ്,നാളത്തെ സന്തൊഷത്തില്‍ സപ്ന നടന്നകന്നു.


രാത്രി മുഴുവന്‍ തിരിഞ്ഞു മറിഞ്ഞു കിടന്നു.വീട്ടിലെത്തി നാളത്തേക്ക് വരക്കാനുള്ള ചോക്കും പെന്‍സിലും,  ചെറിയ കയറും  മറ്റും എന്റെ വക വരക്കാനുള്ളവ എടുത്തുവെച്ചു.രാവിലെ 6 30 നു തന്നെ സപ്ന എത്തി,അവടെ ഡാഡിയുടെ കൂടെ.....ബിന്ദുവിനെയും വിളിച്ച് ഞങ്ങള്‍ ലീഗ് ഹോസ്റ്റലിന്റെ മുന്നിലിറങ്ങി കോളേജിലേക്ക് നടന്നു.ഞങ്ങളെയും കാത്ത് പള്ളിയുടെ പടിയിലിരിക്കുന്ന മറ്റുള്ള 5 പേര്‍ .ഒരു കൊച്ചു കൂട്ടം,ഞങ്ങള്‍  ഇവിടെ കോളേജില്‍ ചേര്‍ന്നതു മുതല്‍ ഒരു കൂട്ടമായി ഞങ്ങള്‍ എന്നും  ഒരുമിച്ചായിരുന്നു. എന്തായാലും  ഈ സ്നേഹം അന്നും ഇന്നും  നിലനില്‍ക്കുന്നു.




നവംബര്‍ ഒന്നിന്റെ  കവിണിസാരിയുടുത്ത് എത്തിയ ഞങ്ങളെ,ആണ്‍ചെക്കന്മാര്‍ ഒരോരുത്തരെയും എല്ലാവരും ഒന്നിരിത്തി നോക്കിയോ!!ഉവ്വ് ,


എന്നു തന്നെ പറയാം.ഈ സാരിയുടുക്കുന്നതിനെക്കാളും അന്ന് ഇടുന്ന പൂക്കളത്തിന്റെ തയ്യാറെടുപ്പില്‍ എല്ലാവരും തന്നെ ഓടി നടക്കുകയാണ്.ഞങ്ങളുടെ ക്ലസ്സിലെ ആണ്‍കുട്ടികള്‍ വന്ന് നേരത്തെ തീരുമാനിച്ചിരുന്ന ഡിസൈന്‍ എല്ലാം  വരച്ചു റെഡിയാക്കി വെച്ചിരുന്നു. അവരോടു പറഞ്ഞിരുന്ന ജമന്തിയും ,നന്ദ്യാര്‍വട്ടവും മറ്റും നേരത്തെതന്നെ അവര്‍  വാങ്ങി വെച്ചിരുന്നു. എല്ലാവരും വന്നെ.... ജീവിന്റെ  വിളി , എന്നലെ  3 മണിക്കുറുകൊണ്ട് തീരുകയുള്ളു. ചില പൂക്കള്‍ ആശയും  ബിന്ദുവും ചേര്‍ന്ന്  മുറിച്ചു  കൂട്ടിയിട്ടു. ജമന്തിയുടെ ഞെടുപ്പില്‍ നിന്ന് വിമലയും  വിനിത്തും ഇളക്കി കൂട്ടിയിട്ടും മറ്റൊരു പേപ്പറില്‍ ......


‘വന്നെ വന്നെ, സപ്ന ,ഗീത തുടങ്ങിക്കെ‘ എബിയുടെ  വിളീ എത്തി വീണ്ടും.


എല്ലാവരും മുല്ലപ്പൂക്കളും ചൂടി സുന്ദരികളായിരുന്നു.അയ്യോ ഞാന്‍ ഓര്‍ത്തില്ല........ പൂവെച്ചില്ല. ഇതിനിടയില്‍ മനസ്സ് പിന്നെയും എന്തിനെയോ തേടുന്നതു പോലെ.രാജേഷിനെ  ഇതിനിടയില്‍  കാണാതായി, എവിടെപ്പോയി ഇവന്‍ ? ജീവിന്റെ  ചോദ്യം!ആര്‍ക്കറിയാം,വല്ലതും മറന്നതു വാങ്ങാന്‍ പോയതായിരിക്കും. പൂക്കളം എതാണ്ട് പകുതിയായിത്തുടങ്ങി.... സമാധാനം.


ഗീത.... പുറകില്‍ നിന്നുള്ള വിളി,


ഇതാ....... ഒരു കെട്ടു മുല്ലപ്പൂ എന്റെ കയ്യിലേക്ക് നീട്ടി നില്‍ക്കുന്ന  രാജേഷ്..... വാക്കുകളൊന്നും ഇല്ലാതെ ,ഒരു ചിരിയില്‍ മാത്രം  ഒതുങ്ങി നില്‍ക്കുന്ന  എല്ലാം...............ധൃതിക്കിടയിലും  ഞാന്‍  പൂക്കെട്ടു തുറന്നു  മുടിയില്‍ തിരികി, ബിന്ദുവും, സപ്നയും  എന്നെ നോക്കി ഒന്നു മൂളി, വേറെ ആരും ശ്രദ്ധിച്ചില്ലന്നു തോന്നുന്നു, 


ഉം ഉം നടക്കട്ടെ.........പൂക്കളം എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോ , ഗെയ്റ്റിന്റെ  അടുത്തുനിന്നും  ജയ് വിളിയും  സമരത്തിന്റെ  കൂക്കുവിളികളുംഉയര്‍ന്നു.എല്ലാവരും പൂക്കളത്തില്‍ നിന്നെഴുനേറ്റ്  നോക്കി, ഇനി  ഒന്നു നടക്കുന്ന ലക്ഷണം ഇല്ല!! ഇത്രയും നേരത്തെ ഈ ജോലി എല്ലാം വെറുതെ ആയല്ലോ കര്‍ത്താവെ“ സപ്നയുടെ സങ്കടം.നിങ്ങള്‍  പെബിള്ളാരെല്ലാം വീട്ടില്‍ പോക്കോളൂ........ ഇനി ഒന്നും നടക്കും എന്നു തോ‍ന്നുന്നില്ല.


ദൂരെ നിന്നു പി റ്റി ഏബ്രഹാം, അന്നത്തെ  പ്രിന്‍സിപ്പല്‍ നടന്നടുത്തു....... കൂടെ റ്റീച്ചര്‍മാരും , സര്‍മാരും, എല്ലാവരും  പൊക്കോളാന്‍ നീണ്ട കൂട്ടമണി അവരുടെ പുറകെ തന്നെ എത്തി.ഗെയിറ്റിന്റെ അടുത്തു വരെ നങ്ങളെ  കടത്തിവിടാന്‍ ആബിള്ളാരും കൂടെ എത്തി. ബേക്കര്‍ ജംഗ്ഷന്‍ വരെ അവരും വന്നു.രാജേഷ് ഏറ്റവും പുറകില്‍ നടപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു.തിരിഞ്ഞു നോട്ടങ്ങളില്‍ എല്ലാം  ഞാന്‍ കാണുന്നുണ്ടായിരുന്നു. അന്നൊക്കെ മനസ്സില്‍  പേടിയായിരുന്നു , ചോദിക്കാനും, പറയാനും  അറിയാനും.  അന്ന് അവിടം കൊണ്ടും , എല്ലാം തന്നെ അവസാനിച്ചു.


ഇത്രയുമെയുള്ളോ കഥ’ ഇതിനാണോ നീ ഈക്കിടന്നു വിഷമിച്ചു വെപ്രാളം പിടിച്ചത് ഇതിനായിരുന്നോ???....... സപ്നയുടെ ചോദ്യം


അതു നിനക്കു പറയാം.......ഞാനു വിട്ടില്ല,


എന്റമ്മെ നിന്റെ ഒരു കാര്യം,സപ്ന നീ കേള്‍ക്ക്, അന്ന് ആ പ്രായത്തില്‍  തോന്നിയതൊന്നും സത്യം ആണെന്ന് എനിക്കും തോന്നുന്നില്ല, എന്നാല്‍ അതു മായാതെ  മറയാതെ  എന്റെ  മനസ്സില്‍ കിടന്നു..... ഇന്നും ഉണ്ട്, അതിനു കാരണം ഇതാണ്........ മനസ്സിലായി


ഗീത....... നീ ഇവിടെ ഫെയ് ബുക്കില്‍  കണ്ടെത്താന്‍  ശ്രമിച്ചിട്ടില്ലെ? സപ്ന ചോദിച്ചു


ഉണ്ട് , കണ്ടുപിടിച്ചു ഇവിടെ ഞാന്‍ ,എന്നെ  പുള്ളിയുടെ  പേജില്‍  ചേര്‍ത്തു, ഒരു  ലൈന്‍ പോലും, എന്താ വിശേഷം എന്നു പോലും ചോദിച്ചില്ല.


അവിടെ ഉണ്ട് എന്നു മാത്രം.


വിട്ടുകള...... നീ  എന്നെ  പേരു കാണിച്ചെ? സപ്ന




അതു വേണ്ട അതങ്ങിനെ കിടക്കട്ടെ സപ്ന , വേണ്ട, നിന്റെ  സ്വഭാവത്തിനു നീ ഇതിന്റെ ഒക്കെ  പുറകെ പോകും വേണ്ട!!! ഞാന്‍ ഇന്നു ഏറ്റവും


സന്തോഷവതിയായ ഒരു ഭാര്യയും  അമ്മയും ആണ്, എന്റെ സന്തോഷേട്ടന്‍ ഒരു ഭര്‍ത്താവിന്റെ മാത്രമല്ല എന്റെ അച്ചന്റെയും ഒരു നല്ല സുഹൃത്തിന്റെയും കൂടി ഭാഗം എന്റെ  ജീവിതത്തില്‍ എനിക്കു തരുന്നുണ്ട്. ഞാന്‍ ഇതെല്ലാം  വള്ളിപുള്ളി വിടാതെ പുള്ളിയോടു പറഞ്ഞിട്ടും ഉണ്ട്.


ഇതു നീ ചോദിച്ചു , പറഞ്ഞു എന്നു മാത്രം.............പിന്നെ ഇന്നത്തെ ദിവസം, അത് എനിക്ക് മനസ്സില്‍ നിന്നു പോകുന്നില്ല.




സാരമില്ല  ഗീത, സ്നേഹിച്ചവരെ, ഓര്‍ക്കുന്നത് പാപമല്ല, അതു നമ്മുടെ മനസ്സിനെ കൂടുതല്‍  സന്തോഷിപ്പിക്കും......സപ്ന എന്നെ സ്വാന്തനിപ്പിക്കാന്‍ ശ്രമിച്ചു.




സപ്ന ......നിന്നോട് ഒരു കാര്യം കൂടി പറഞ്ഞു തരാം,അവന്റെ പിറന്നാള്‍ കൊന്നപ്പൂക്കള്‍ പൂത്തുലയുന്ന സമയത്താണ്,മാര്‍ച്ച് മാസത്തില്‍ അതുകൊണ്ട് വിഷുവിനു കണി വെയ്ക്കുബോള്‍ കണിക്കൊന്ന പൂക്കളൊടൊപ്പം ഞാന്‍ അവനെ വീണ്ടും ഒര്‍ക്കാറുണ്ട് .എന്റെ കിഷ്ണനെപ്പൊലെ ഞാന്‍ അവനെ ആരാധിക്കുന്നു. ഇതു നിന്നോടു മാത്രം പറയുന്നു  സപ്ന.......ഗീത അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയോ....... എനിക്കിപ്പൊള്‍ ഭഗവാനായി


ഓര്‍ക്കാനാണിഷ്ടം, കേട്ടോ!!!!!


ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക്  ക്രിഷ്ണനെന്നാല്‍ പ്രണയം എന്നാണ് ,മനസ്സിലായൊ നിനക്ക്?